ഇടുക്കി: തൂക്കുപാലത്ത് വീട്ടമ്മയെ ഡീസൽ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ നെടുങ്കണ്ടം പഞ്ചായത്തംഗവും കൂട്ടാളിയും കസ്റ്റഡിയിൽ. നെടുങ്കണ്ടം പഞ്ചായത്തംഗം അജീഷ്, വിജയൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.[post_ads]
തൂക്കുപാലം സ്വദേശി തങ്കമണിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവുമായുള്ള മുൻവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം ഉണ്ടായത്. ഓടി മാറിയത് കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്.
പോലീസ് വന്നു മൊഴി എടുക്കുമ്പോൾ തങ്കമണി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണു. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു... അജീഷ് അവിടുത്തെ സിപിഐ നേതാവ് കൂടിയാണ്.[post_ads_2]
COMMENTS