അമ്മയെയും സഹോദരിയെയും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ ഓച്ചിറ സ്വദേശി മുരുകനാണ് അറസ്റ്റിലായത്.[post_ads]
പീഡനത്തിലും ഭീഷണിയിലും മനംമടുത്ത പെൺകുട്ടി കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ വീടിന് നേരെ ആക്രമണവും ഉണ്ടായി. അമ്മയെയും സഹോദരിയെയും തീ കൊളുത്തിക്കൊല്ലുമെന്നും അച്ഛനെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്തുമെന്നുമെന്നുമാണ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നത്.
അതേസമയം മുരുകനെ ഡിവൈഎഫ്ഐ പ്രവർത്തനങ്ങളിൽ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നുവെന്നാണ് സംഘടന പറയുന്നത്. പക്ഷേ ഇയാൾ ഡിവൈഎഫ്ഐക്കായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ അപായപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.[post_ads_2]
COMMENTS