പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷം കൃതൃിമമായി വ്യാജരേഖ ചമച്ച് പെന്ഷന് നേടികൊടുക്കാന്‍ ഉള്ള ശ്രമം കയ്യോടെ പിടികൂടി. തുടര്‍ന്നു നടന്ന പരിശോധനകളില്‍ മുന്‍ഭരണസമിതി സ്വീകരിച്ച ഇരുപതോളം അപേക്ഷകളില്‍ കൃതൃമം കണ്ടെത്തി.ഇതുമായി ബദ്ധപ്പെട്ട് പട്ടിത്തറ പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകി[post_ads_2]
സിപിഎം നേതൃത്വത്തിൽ പട്ടിത്തറ പഞ്ചായത്ത് മുൻ ഭരണ സമിതി നടത്തിയ അഴിമതികൾ പുറത്തുവരുന്നു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി കോടികളുടെ സാമൂഹിക പെൻഷൻ കൈക്കലാക്കുകയും പിന്നീട് പ്രതിപക്ഷത്ത് ആയപ്പോൾ പഞ്ചായത്തിലെ ഒരു മെമ്പർ അത് തുടരാൻ ശ്രമിക്കുകയും അത് പിടിക്കപ്പെട്കയും ഉണ്ടായി. തുടർന്ന് അന്വേഷണം വിപുലമാക്കും എന്ന് കണ്ടപ്പോൾ വാക്സിൻ വിതരണത്തിലെ ചട്ടലംഘനം ആരോപിച്ച് ഭരണസമിതിക്കെതിരെ സിപിഎം സമര പരിപാടികളുമായി മുന്നോട്ടുവരികയും ചെയ്തു.
എന്നാൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയില്ലെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഭരണ സമിതി അറിച്ചു.[post_ads]

COMMENTS