പട്ന : കോൺഗ്രസ് രഹിത പ്രതിപക്ഷ മുന്നണിയെക്കുറിച്ചു സങ്കൽപിക്കാനാകില്ലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടേണ്ട പ്രതിപക്ഷ സഖ്യത്തിന്റെ അടിത്തറ കോൺഗ്രസ് ആകണമെന്നും തേജസ്വി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 543 മണ്ഡലങ്ങളിൽ ഇരുനൂറിലേറെയും ബിജെപിയും കോൺഗ്രസുമായി നേരിട്ടുള്ള മൽസരമാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ട സമയമായെന്നും തേജസ്വി പറഞ്ഞു.[post_ads]
'ഏത് പ്രതിപക്ഷ സഖ്യമായാലും അതിന്റെ അടിസ്ഥാനം കോൺഗ്രസ് ആണ്. കോൺഗ്രസില്ലാത്ത സഖ്യം സങ്കൽപ്പിക്കാനാവില്ല. പ്രതിപക്ഷത്തിന്റെ കൂട്ടായ പരിശ്രമം നടക്കണമെങ്കിൽ കോൺഗ്രസ് അതിന്റെ ഭാഗമായിരിക്കണം. പക്ഷേ ശക്തരായ പ്രാദേശിക പാർട്ടികൾ ഉള്ള സ്ഥലങ്ങളിൽ പോരാട്ടം നയിക്കേണ്ടത് അവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യം സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. 543 പാർലമെന്റ് സീറ്റുകളിൽ 200 സീറ്റുകളിൽ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് കോൺഗ്രസാണെന്നും തേജസ്വി എൻ.ഡി.ടി.വിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.[post_ads_2]
COMMENTS