കുന്നത്തുനാട് :- ഗാന്ധിദർശൻ യുവജനസമിതി കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടമ്പ്രയാറിനെ മലീമസമാക്കുന്ന കിഴക്കമ്പലത്തെ ടെക്സ്റ്റൈൽ വ്യവസായ ഭീമന്മാർക്കെതിരെ പ്രതിക്ഷേധിച്ചുകൊണ്ടും, കടമ്പ്രയാറിനെ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ടുകൊണ്ടും,
കേരള നിയമസഭക്ക് അകത്തും, പുറത്തും ഈ വിഷയത്തിൽ ശക്തമായ നിലപാട് കൈക്കൊള്ളുന്ന ബഹുമാനപ്പെട്ട തൃക്കാക്കര എം.എൽ.എ P. T തോമസ് അവർകൾക്ക് ഐക്യദാർഢ്യം അറിയിച്ചു.[post_ads]
ലോക പരിസ്ഥിതി ദിനത്തിൽ നടത്തിയ പ്രതിക്ഷേധ സമരം നിയോജക മണ്ഡലം പ്രസിഡന്റ് കലേഷ് ഐരാപുരത്തിന്റെ അധ്യക്ഷതയിൽ സേവാദൾ സംസ്ഥാന കമ്മിറ്റിഅംഗം ജോഷി സേവിയർ ഉത്ഘാടനം ചെയ്തു, KPCC ശാസ്ത്രവേദി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് കുര്യൻ, യുവജന സമിതി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഡോൺ എബ്രഹാം, ഒഐസിസി എക്സിക്യൂട്ടീവ് മെമ്പർ അനിൽ, യുവജനസമിതി സെക്രട്ടറിമാരായ ഗോകുൽ ചെറുപറമ്പിൽ, അനന്ദു സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.[post_ads_2]
COMMENTS