
ഡൽഹി: സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ ഇന്നു പ്രഖ്യാപിക്കും. നിലവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടരാനുള്ള എല്ലാ നീക്കങ്ങളും നടത്തിയെങ്കിലും അതു അംഗീകരിക്കേണ്ട എന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തിയതായാണ് സൂചന. വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കാനാണ് സാധ്യത.
ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഗാർഖേയും വി. വൈദ്യ ലിംഗവും കഴിഞ്ഞ ദിവസം കേരളത്തിലെത്തി കോൺഗ്രസ് എം.എൽ. എ മാരിൽ നിന്നും എം പി മാരിൽ നിന്നും പ്രതിപക്ഷ നേതാവ് ആരാകണമെന്നതിൽ പ്രത്യേകം അഭിപ്രായം തേടിയിരുന്നു. [post_ads]ഹൈക്കമാൻഡ് നിരീക്ഷകർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാണ് നീക്കം. എ ഗ്രൂപ്പും അനുകൂലിച്ചതോടെ രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതാവാകാൻ തടസമില്ലെന്ന് കരുതിയിരുനെങ്കിലും എം എൽഎ മാരുടെ ഇടയിൽ ശക്തമായ എതിർപ്പുയർന്നു. കൂടുതൽ യുവ എംഎൽഎ മാർ വി ഡി സതീശനെ പിന്തുണച്ചതായാണ് സൂചന.
എൽഡിഎഫ് സർക്കാർ പുതുമുഖങ്ങളുമായി ഇന്ന് അധികാരമേൽക്കുമ്പോൾ പ്രതിപക്ഷത്തും അതെ നില പ്രകടമാകണം. രമേശ് ചെന്നിത്തല വീണ്ടും തുടർന്നാൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപെടുമെന്ന് യുവ നേതൃത്വം അഭിപ്രായപ്പെട്ടതായും സൂചനയുണ്ട്. നിരീക്ഷക സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുതിർന്ന നേതാവ് എ കെ ആന്റണി. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ജനറൽ സെക്രട്ടറി താരീഖ് അൻവർ എന്നിവർ ആശയവിനിമയം നടത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സ്ഥിതി ധരിപ്പിക്കും. തർക്കമുണ്ടായാൽ രാഹുൽ ഗാന്ധിയുടെ നിലപാട് നിർണായകമാകും.
രമേശിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമായിരുന്നെന്നും എന്നാൽ ഭരണപക്ഷം പുതുനിരയെ ഇറക്കി മുന്നേറുമ്പോൾ കയ്യും കെട്ടി നോക്കി നിന്നാൽ പാർട്ടി കേരളത്തിലില്ലാതാകുമെന്നുമാണ് ഹൈക്കമാൻഡിന്റെയും വിലയിരുത്തൽ. അതുകൊണ്ടു ഇന്നു തന്നെ പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ആദ്യദിനം മുതൽ പ്രതിപക്ഷവും സജീവമാകട്ടെ എന്നാണ് ദേശീയ നേതൃത്വത്തിന്റെയും തീരുമാനം.[post_ads_2]
COMMENTS