
തിരുവനന്തപുരം∙ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ തലസ്ഥാന ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി പൊലീസ്. ജില്ലയിലേക്കുള്ള പ്രധാന വഴികൾ പൊലീസ് ഞായറാഴ്ച രാത്രിയോടെ അടച്ചിരുന്നു. ഇടറോഡുകളും അടച്ചു വഴി തിരിച്ചുവിട്ടതോടെ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. ആവശ്യസർവീസുകൾക്കും ആശുപത്രിയിലേക്കു പോകുന്നവർക്കും മാത്രമാണു പൊലീസ് യാത്രാനുമതി നൽകിയത്.
അടുത്തുള്ള കടകളിൽ പോകാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഈ അനുമതി ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.[post_ads] ബാങ്കുകൾ പ്രവർത്തിക്കുന്ന ദിവസമായതിനാൽ അവിടേക്കു പോകുന്ന ആളുകളെ സത്യവാങ്മൂലവും രേഖകളും പരിശോധിച്ചശേഷം പൊലീസ് കടത്തിവിട്ടു. 11 മണിക്കുശേഷം വാഹനങ്ങൾ നിരത്തിൽ കുറഞ്ഞു.
നഗരാതിർത്തികളായ 20 സ്ഥലങ്ങൾ പൊലീസ് പൂർണമായും അടച്ചു. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവീസിനും നഗരത്തിലേക്കു പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും 6 എൻട്രി, എക്സിറ്റ് പോയിൻറുകൾ ക്രമീകരിച്ചിട്ടുണ്ട്. കഴക്കൂട്ടം സ്റ്റേഷൻ പരിധിയിലെ വെട്ടുറോഡ്, മണ്ണന്തലയിലെ മരുതൂർ, പേരൂർക്കട – വഴയില, പൂജപ്പുര – കുണ്ടമൻ കടവ്, നേമം – പള്ളിച്ചൽ, വിഴിഞ്ഞത്തെ ചപ്പാത്ത് എന്നീ സ്ഥലങ്ങളിലാണു നഗരത്തിലേക്കുള്ള എൻട്രി – എക്സിറ്റ് പോയിന്റുകൾ.
അതോടൊപ്പം നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയും ഓരോ ക്ലസ്റ്ററുകളായി തിരിച്ച് ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്. നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.[post_ads_2]
COMMENTS