
കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ആര്‍ബിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വായ്പാ പുനക്രമീകരണവും, മൊറട്ടോറിയവും വായ്പ എടുത്ത ധാരാളം വ്യക്തികള്‍ക്ക് ആശ്വാസമാകും. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ആര്‍ബിഐ പ്രഖ്യാപിച്ച മോറട്ടോറിയം സ്വീകരിക്കാത്തവര്ക്കാര്ക്കാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ആനുകൂല്യം ലഭ്യമാകുക.
25 കോടി രൂപ വരെ വായ്പ എടുത്തിരിക്കുന്ന വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ആദ്യ ഘട്ടത്തില്‍ വായ്പാ ആനുകൂല്യങ്ങള്‍ സ്വീകരിച്ചവര്‍ക്ക് ഇപ്പോള്‍ മൊറട്ടോറിയം കാലാവധി നീട്ടിയെടുക്കാന്‍ സാധിക്കും.
[post_ads]
ആദ്യത്തെ വായ്പാ പുനക്രമീകരണത്തിലൂടെ രണ്ട് വര്‍ഷക്കാലയളവിലേക്കാണ് എംഎസ്എംഇ വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിച്ച് നല്‍കിയിരുന്നത്. 2020 ഡിസംബര്‍ വരെയായിരുന്നു ഇതിനായി അപേക്ഷിക്കുവാനുള്ള അവസാന സമയ പരിധി. ഈ കാലയളവില്‍ മോറട്ടോറിയം സ്വീകരിക്കാത്ത വായ്പകളെല്ലാം ഇപ്പോള്‍ തിരിച്ചടവ് സമ്മര്‍ദത്തിലാണ്. ഒപ്പം വായ്പയ്ക്ക് മേലുള്ള പലിശ ബാധ്യതയും ഉയര്‍ന്ന് വരികയാണ്. കൂടാതെ വായ്പ എടുത്തവരുടെ ക്രെഡിറ്റ് സ്കോറിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ പുതിയ മോറട്ടോറിയ പ്രഖ്യാപനം ഇത്തരക്കാര്‍ക്ക് ആശ്വാസമാകും. 2021 മാര്‍ച്ച് 31ന് കുടിശ്ശികയാകാത്ത വായ്പ്പകള്‍ക്ക് മാത്രമേ പുതിയ ആനുകൂല്യത്തിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ.
വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ ഈ മൊറട്ടോറിയം വായ്പക്കാരെ സഹായിക്കും. ആദ്യത്തെ മൊറട്ടോറിയം ഇതിനകം തന്നെ തിരഞ്ഞെടുത്ത വായ്പക്കാർക്ക് ഇപ്പോൾ രണ്ടാമത്തെ മൊറട്ടോറിയം നേടാനും അവരുടെ ശേഷിക്കുന്ന വായ്പ കാലാവധി രണ്ട് വർഷം വരെ നീട്ടാനും കഴിയും. 2020 ഓഗസ്റ്റിലെ സർക്കുലർ പ്രകാരം വായ്പ പുനഃക്രമീകരിച്ചിട്ടുള്ളവർക്കും പുതിയ ആനുകൂല്യപ്രകാരം രണ്ടു വർഷംവരെ വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ലഭിക്കും. വ്യക്തികൾ, ചെറുകിട വ്യാപാരികൾക്കുമാണ് ഇത് ബാധകമാകുക. എന്നാൽ വായ്പ തിരിച്ചടവിന്റെ വർധനയും ക്രെഡിറ്റ് സ്കോറും സംബന്ധിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ട്.
പുതിയ മോറട്ടോറിയം ആനുകൂല്യം സ്വീകരിക്കുവാന്‍ താത്പര്യമുള്ള അര്‍ഹരായ വ്യക്തികള്‍ക്ക് 2021 സെപ്തംബര്‍ 30ന് മുമ്പായി ബാങ്കുകളില്‍ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പരിശോധിച്ച് സാധുത ഉറപ്പാക്കി 90 ദിവസത്തിനുള്ളില്‍ മോറട്ടോറിയം അനുവദിക്കണം എന്നതാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.[post_ads_2]
COMMENTS