
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഒരേക്കര്‍ ഭൂമി വിട്ടുനല്‍കി പൊതു പ്രവര്ത്തകന്. പളളിച്ചല്‍ വിളവൂര്‍ക്കല്‍ പഞ്ചായത്തുകള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാവും മുന്ബേളാക്ക് അംഗവുമായ ബിനു തോമസ് മൂക്കുന്നിമലയിലെ ഒരേക്കര്‍ സ്ഥലം നല്‍കിയത്. കാട്ടാക്കട താലൂക്കിലെ മാറനല്ലൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ശ്മശാനത്തിലും ഒരുദിവസം എട്ടു മൃതദേഹങ്ങള്‍ മാത്രമെ സംസ്കരിക്കാനാകൂ.
സ്വന്തം വാര്‍ഡിലെ ഒരാള്‍ കോവിഡ് മൂലം മരിച്ച് സംസ്കരിക്കാന്‍ വൈകുന്ന കാര്യം വാര്‍ഡ് അംഗം അറിയിച്ചതോടെയാണ് ബിനു തോമസിന്റെ മാതൃകാ പരമായ തീരുമാനം.[post_ads] തൈക്കാട് ശാന്തികവാടത്തിലും മാറനല്ലൂരിലെ ശ്മശാനത്തിലും ബുക്കിംഗ് പൂര്‍ത്തിയായതിനാലാണ് സംസ്കാരം നീട്ടിവയ്ക്കേണ്ടി വന്നത്. നെയ്യാറ്റിന്‍കര, കാട്ടക്കട ഭാഗങ്ങളിലുള്ളവര്‍ക്ക് മൃതദേഹ സംസ്കാരത്തിനുള്ള ഏക ആശ്രയമാണ് മാറനല്ലൂരിലെ ശ്മശാനം. ഇവിടെ പ്രതിദിനം എട്ടുസംസ്കാരങ്ങള് മാത്രമെ സാധ്യമാകൂ. ഈ പശ്ചാത്തലത്തിലാണ് ബിനുതോമസിന്റെ ഇടപെടല്‍.
പളളിച്ചല്‍ പഞ്ചായത്തിലുളള സ്ഥലം വിളവൂര്‍ക്കല്‍ പഞ്ചായത്തിലുളളവര്ക്കുകൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. നിയുക്ത എം.എല്‍.എ ഐ ബി സതീഷ് സഥലം സന്ദര്‍ശിച്ച് ജില്ലാ ഭരണകൂടത്തിന്റെ അനുമതിക്കുവേണ്ട നടപടികള്‍ സ്വീകരിച്ചു. താല്‍ക്കാലിമായി ഒരുക്കുന്ന സംവിധാനം ജില്ലാ ഭരണകുടത്തിന്റെ അനുമതിയോടെ ഉടന്‍ ആരംഭിക്കാനാണ് പഞ്ചായത്തുകളുടെ തീരുമാനം . പള്ളിച്ചല്‍ ,വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ കോവിഡ് ബാധിച്ച മരിച്ച മൂന്നുപേരെ ഇനിയും സംസ്കരിക്കാനായിട്ടില്ല[post_ads_2]
COMMENTS