‘ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, ചീത്തപ്പേര് കേള്പ്പിക്കുന്നവര് പിന്നെ മന്ത്രിസഭയില്‍ കാണില്ല’; കടുപ്പിച്ച് സ്റ്റാലിന്.
‘ചീത്തപ്പേര് കേൾപ്പിച്ചാൽ മന്ത്രികസേര കാണില്ല’; മന്ത്രിമാർക്ക് സ്റ്റാലിന്റെ നിർദേശങ്ങൾ..തമിഴ്നാട്ടില്‍ 10 വര്‍ഷക്കാലത്തെ ഇടവേളയ്ക്കുശേഷം അധികാരത്തിലെത്തിയ ഡിഎംകെ സുതാര്യവും അഴിമതി രഹിതമായ ഭരണത്തിലൂടെ ജനങ്ങളുടെ മനം കവരണമന്ന് ആദ്യ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദ്ദേശം.
വികസനത്തിനുവേണ്ടി ഭരിക്കണമെന്നും ചീത്തപ്പേര് കേള്‍പ്പിക്കുന്ന ആളുകള്‍ തല്‍ക്ഷണം മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകുമെന്നും സ്റ്റാലിന് മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. ഡിഎംകെയ്ക്ക് മുന്നില്‍ ചെയ്ത് തീര്‍ക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിങ്ങള്‍ക്ക് ഇപ്പോള്‍ മന്ത്രിയാകാന്‍ വലിയ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്.[post_ads] അത് കിട്ടാതെ പോയ ധാരാളം പേര് പുറത്തുനില്‍ക്കുന്നുണ്ട്. അതിനാല്‍ ആ അവസരം നാടിന്റെ വികസനത്തിനുവേണ്ടി നന്നായി പ്രയോജനപ്പെടുത്തണം. സ്റ്റാലിന് പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സുതാര്യത ഉണ്ടായിരിക്കണമെന്നും അതില്‍ യാതൊരു ആക്ഷേപങ്ങള്‍ക്കും ഇടം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊലീസിനെ നേരിട്ട് വിളിക്കാതെ ആഭ്യന്തരമന്ത്രിയെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടതെന്നും സ്റ്റാലിന് നിര്‍ദ്ദേശം നല്കി.അധികാരമേറ്റതിന് പിന്നാലെ തമിഴ്നാട്ടില്‍ പ്രകടനപത്രികയിലെ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവില്‍ സ്റ്റാലിന് ഒപ്പുവെച്ചത് വലിയ വാര്‍ത്തയായിരുന്നു.
കൊവിഡ് ദുരിതാശ്വാസമടക്കമുള്ള വാഗ്ദാനങ്ങളിലാണ് മുഖ്യമന്ത്രി ഒപ്പ് വെച്ചത്.കൊവിഡ് ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാന്‍ അര്‍ഹതയുള്ള എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 2000 രൂപ ആദ്യഗഡുവെന്ന നിലയില്‍ നൽകാനായിരുന്നു ഉത്തരവ്.കൊവിഡ് മഹാമാരിയെ തുടർന്ന് പാവപ്പെട്ടവര്‍ക്ക് 4,000 രൂപയുടെ ധനസഹായമാണ് പ്രകടനപത്രികയില്‍ ഡി.എം.കെ വാഗ്ദാനം ചെയ്തിരുന്നത് . 4,153.39 കോടി ചെലവു വരുന്ന ഈ പദ്ധതി 2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.മേയ് ഏഴിനാണ് തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും 33 അംഗ മന്ത്രിസഭയും അധികാരമേറ്റത്. മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളാണ് ഉള്ളത്. ആഭ്യന്തര വകുപ്പിന്റേയും ചുമതല സ്റ്റാലിനാണ്.[post_ads_2]
COMMENTS