മാനന്തവാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ഓൺലൈൻ കലോത്സവത്തിനിടെ സാമൂഹിക വിരുദ്ധർ അശ്ലീല വിഡിയോ പ്രദർശിപ്പിച്ചെന്നു പരാതി. വയനാട് ഗവ. എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിലാണ് സംഭവം.[post_ads]
ശനിയാഴ്ച രാത്രി ഏഴിന് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണു സംഭവം.ഓണ്‍ലൈൻ കലോത്സവം അലങ്കോലപ്പെടുത്താനായി ചിലർ ബോധപൂർവം അശ്ലീല വിഡിയോകൾ പ്രദർശിപ്പിച്ചെന്നാണു പരാതി.
മീറ്റിൽ കുട്ടികളും മാതാപിതാക്കളുമായി ധാരാളം പ്രേക്ഷകരുണ്ടായിരുന്നു. സംഭവത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി തലപ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകി.
ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താന ഓൺ സ്റ്റേജ് മത്സരങ്ങളും കവി മുരുകൻ കാട്ടാക്കട ഓഫ് സ്റ്റേജ് മത്സരങ്ങളും ഉദ്ഘാടനം ചെയ്തു.[post_ads_2]
Courtesy: News 18 Kerala
COMMENTS