സിപിഐഎം മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ‘കോപ്പ്’ എന്ന പ്രതികരണവുമായി സിപിഐഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി. പിണറായിയുടെ രണ്ടാം സര്‍ക്കാരില്‍ മന്ത്രിമാരുടെ പട്ടികയില്‍ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ കൂടിയാണ് പോരാളി ഷാജി ഫേസ്ബുക്കില്‍ ഇപ്രകാരം കുറിച്ചത്.[post_ads]
ഒപ്പം മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ പേജില്‍ ഒരു പോസ്റ്റ് പോലുമില്ല.കെകെ ശൈലജയെ ഒഴിവാക്കിയതില്‍ സോഷ്യല്മീഡയക്കകത്തും പുറത്തും ഇടത് അനുകൂല പ്രൊഫൈലുകളില്‍ പോലും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ചരിത്രം ആവര്‍ത്തുകയാണെന്ന ക്യാപ്ക്ഷനോടെ ഗൗരിയമ്മയുടെ ചിത്രവും നിരവധി പേര് പങ്കുവെച്ചു. ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു കെകെ ശൈലജയുടേത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തതാണ് വലിയ പ്രതിഷേധത്തിന് കാരണമാവുന്നത്. എന്നാൽ രണ്ടര വർഷം കഴിയുമ്പോൾ പിണറായി വിജയൻ സ്ഥാനം ഒഴിയും, കെ കെ ഷൈലജ മുഖ്യമന്ത്രി ആകുമെന്നും ചില കേന്ദ്രങ്ങളിൽ നിന്നും വരുന്നുണ്ട്. ഗൗരിയമ്മയുടെ പേരിലും ഇപ്പോൾ ഒഴിവാക്കിയതിന്റെ പേരിൽ ഉള്ള പാർട്ടിയുടെ മങ്ങൽ മാറി കിട്ടും എന്നും.
60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്.കെകെ ശൈലജ രണ്ടാം ഘട്ടത്തില്‍ സ്ഥാനാര്ത്ഥിയാവണോയെന്ന കാര്യത്തില്‍ പോലും ചര്‍ച്ച നടന്നിരുന്നു. ഒടുവില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ മട്ടന്നൂരില്‍ മത്സരിപ്പിക്കുകയായിരുന്നു. കെകെ ശൈലജയെ മാറ്റി നിര്‍ത്തിയതില്‍ സിപിഐഎം ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ തെരഞ്ഞെടുത്ത് സിപിഐഎം മന്ത്രിമാരായി എംവി ഗോവിന്ദന്, കെ രാധാകൃഷ്ണന്, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്, സജി ചെറിയാന്, വി ശിവന്‍കുട്ടി, മുഹമ്ദ് റിയാസ്, ഡോ. ആര് ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുള്‍ റഹ്മാന്, എന്നിവരെ നിശ്ചയിച്ചു. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എംബി രാജേഷിനേയും പാര്‍ട്ടി വിപ്പായി കെകെ ശൈലജയേയും തെരഞ്ഞെടുത്തു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനേും തെരഞ്ഞെടുത്തു.[post_ads_2]
വാട്സാപ്പിൽ വാർത്ത കിട്ടാൻ 👇👇
COMMENTS