
പുലർച്ചെ ആറിനു തന്നെ വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കൗണ്ടിംഗ് സെൻ്ററിൽ എത്തും. ഉദ്യോഗസ്ഥരുടെ അറ്റൻ്റൻസ് ഉറപ്പാക്കിയതിനു ശേഷം ഓരോ ജോലിക്കുമായി റാൻഡ മൈൈസേഷ ൻ നടത്തും. ഏഴു മണിയോടെ റാൻഡ മൈസേഷൻ പൂർത്തിയാക്കി ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കും.
എട്ടു മണിക്കു തന്നെ പോസ്റ്റൽ ബാലറ്റുകൾ ടേബിളുകളിൽ എത്തിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റൽ ബാലറ്റുകൾ തുറക്കുക . 500 എണ്ണത്തിൻ്റെ ഓരോ കെട്ടായി തിരിച്ചാണ് പോസ്റ്റൽ ബാലറ്റുകൾ എണ്ണുക. [post_ads] അതിനു ശേഷം വരണാധികാരി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂം തുറക്കും. ഇവിടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകും. ഇവിടെ നിന്നും കൺട്രോൾ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസേഴ്സ് ഡയറിയായ 17 സി ഫോമുമാണ് വോട്ടെണ്ണൽ ടേബിളിൽ എത്തിക്കുക. ഇത് സീൽ ചെയ്തതു തന്നെയാണെന്ന് കൗണ്ടിംഗ് ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ ഉറപ്പു വരുത്തും. ആദ്യം കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് പരിശോധിക്കുക. ഇത് 17 സി ഫോമിൽ രേഖപ്പെടുത്തിയതു തന്നെയാണെന്ന് ഉറപ്പു വരുത്തും. അതിനു ശേഷമായിരിക്കും ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കുന്ന വോട്ടുകൾ പരിശോധിക്കുക. ഇത് ഫോമിൻ്റെ രണ്ടാം പാർട്ടിൽ എഴുതിച്ചേർക്കും. സൂപ്പർവൈസർമാരായിരിക്കും ഫോമിൽ എഴുതിച്ചേർക്കുക. മൈക്രോ ഒബ്സർ വർമാരുടെയും കൗണ്ടിംഗ് ഏജൻ്റിൻ്റയും സാന്നിധ്യം ഇവിടെയുണ്ടാകും.[post_ads_2] ഫോമിൽ കൗണ്ടിംഗ് ഏജൻറുമാർ സാക്ഷിയായി ഒപ്പു ചേർക്കും. ഇതിൻ്റെ കോപ്പി വരണാധികാരിയുടെ അടുത്തേക്ക് കൈമാറും. ഒരു റൗണ്ട് പൂർത്തിയാകുമ്പോൾ വരണാധികാരി ആ റൗണ്ടിലെ ഫലം പ്രഖ്യാപിക്കും. ഓരോ ടേബിളിലും ഓരോ കൺട്രോൾ യൂണിറ്റും പരിശോധിച്ചു കഴിയുമ്പോഴാണ് ഒരു റൗണ്ട് പൂർത്തിയാകുന്നത്. മുഴുവൻ റൗണ്ടും പൂർത്തിയായി കഴിയുമ്പോൾ റാൻഡ മൈസ് ചെയ്തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും പൂർത്തിയായി കഴിയുമ്പോൾ വരണാധികാരി വിജയിച്ച സ്ഥാനാർത്ഥിക്ക് സർട്ടിഫിക്കറ്റ് കൈമാറും.
COMMENTS