18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനുള്ള റജിസ്ട്രേഷൻ ഇന്ന് വൈകിട്ട് 4 മുതൽ തുടങ്ങും. കോവിന്‍ സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്സിനേഷന്റെ മൂന്നാം ഘട്ടം മെയ് 1 ന് ആരംഭിക്കും. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യ വകുപ്പ് ഇന്ന് പുറത്തിറക്കും. രോഗികൾക്കായിരിക്കും മുൻഗണന എന്നാണ് വിവരം. രണ്ട് ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്സീൻ കൂടി എത്തി. കൊവിഷീൽഡ് വാക്സീനാണ് എത്തിച്ചത് . ഇതോടെ 2,79,275 ഡോസ് വാക്സീൻ സ്റ്റോക്കുണ്ട്.
കോ-വിൻ വെബസൈറ്റില്‍ രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ
- cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- 'സ്വയം രജിസ്റ്റർ ചെയ്യുക / പ്രവേശിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകുക.
- തുടർന്ന്, നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും, നൽകിയിരിക്കുന്ന സ്ഥലത്ത് ഒടിപി നൽകുക.
- നിങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ആവശ്യമുള്ള തീയതിയിലും സമയവും നല്‍കുക
രജിസ്ട്രേഷൻ സമയത്തും വാക്സിന് കുത്തിവയ്പ്പിന് പോകുമ്പോഴും ഇവയില്‍ ഏതെങ്കിലും തിരച്ചറിയല്‍ രേഖകൾ കരുതണം
- ആധാർ കാർഡ്
- പാൻ കാർഡ്
- വോട്ടർ ഐഡി
- ഡ്രൈവിങ് ലൈസന്‍സ്
- തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തൊഴിൽ കാർഡ്
- പാസ്പോർട്ട്> ബാങ്ക് / പോസ്റ്റോഫീസ് നൽകുന്ന പാസ്ബുക്കുകൾ
- പെൻഷൻ പ്രമാണം
- സർക്കാർ / പബ്ലിക് ലിമിറ്റഡ് കമ്പനികൾ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്

COMMENTS