കര്‍ണാടകയില്‍ അടുത്ത 14 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചോവ്വാഴ്ച രാത്രി 9 മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി വൈഎസ് യെദ്യൂരപ്പ പറഞ്ഞു. പൊതുഗതാഗതത്തിന് അനുമതിയില്ല. രാവിലെ ആറ് മുതല്‍ പത്ത് വരെ മാത്രമാണ് ആവശ്യ സേവനങ്ങള്‍ക്കുള്ള സമയം
[post_ads_2]
കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല ഇല്ല രാത്രികാല കർഫ്യു തുടരും, വാരാന്ത്യ കർഫ്യുവും തുടരും. എറണാകുളത്ത് നിയന്ത്രണം കടുപ്പിക്കുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3.52 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 1.73 കോടിയായി ഉയര്‍ന്നു. 28 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 2,812 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ മാത്രം ജീവന് നഷ്ടമായത്. ആകെ മരണനിരക്ക് 1.95 ലക്ഷമായി വര്‍ദ്ധിച്ചു.
COMMENTS