വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കവെ അത് ഉണ്ടാവരുതെന്ന അഭിപ്രായവുമായി സാമൂഹിക, രാഷ്ട്രീയ നിരീക്ഷകന് എംഎന്‍ കാരശ്ശേരി. യുഡിഎഫ് വിജയിക്കണം, ഭരണത്തുടര്‍ച്ച കൈവന്നാല്‍ ഇത് മുന്നണി ചീത്തയാവുമെന്നാണ് കാരശ്ശേരിയുടെ നിരീക്ഷണം.‘ ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. യുഡിഎഫ് വിജയിക്കണം. യുഡിഎഫ് മികച്ച കൂട്ടരായത് കൊണ്ടല്ല ഇത് പറയുന്നത്. ഭരണതുടര്‍ച്ച കൈവന്നാല്‍ ഇടത് മുന്നണി ചീത്തയാവും.
ബംഗാളിലെ അനുഭവം മുന്നിലുണ്ട്. ഭരണം കിട്ടിയില്ലെങ്കില്‍ യുഡിഎഫ് ഇല്ലാതാവും. രണ്ടും കേരളത്തിന് നല്ലതല്ല. അഹങ്കാരമാണ് ഇടത് മുന്നണിയുടെ വലിയ പ്രശ്നം. യുഡിഎഫിന്റെ വലിയ പ്രശ്നം അഴിമതിയുമാണ്.’ എം എന്‍ കാരശ്ശേരി പറഞ്ഞു.തെരഞ്ഞെടുപ്പ് വിജയത്തിനായി താരങ്ങളെ കൂട്ടുപിടിക്കുന്നതിനെ കാരശ്ശേരി വിമര്‍ശിച്ചിരുന്നു. സ്വന്തം പ്രത്യയശാസ്ത്രം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും രാഷ്ട്രീയ നിലപാട് പറഞ്ഞും വോട്ട് പിടിക്കാന്‍ പറ്റാതെ വരുമ്പോള്‍ താരമൂല്യമുപയോഗിച്ച് വോട്ട് നേടുകയാണ് ലക്ഷ്യം, അത് അരാഷ്ട്രീയമാണ്. സിനിമാ താരങ്ങളെയൊക്കെ രംഗത്ത് വരുത്തുന്നത് രാജ്യസഭയിലെ വകുപ്പുകളാണ് എന്നായിരുന്നു കാരശേരിയുടെ വിമര്‍ശനം.
കേരളത്തില്‍ എല്‍ഡിഎഫിന് ഭരണതുടര്‍ച്ചയുണ്ടാവുമെന്ന് എബിപി നെറ്റ്വര്ക്കും സിവോട്ടറും ചേര്‍ന്നു നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലം ഉള്‍പ്പെടെയുള്ളവര്‍ പ്രവചിച്ചിരുന്നു. കേരളത്തിലെ സര്‍വ്വേയില്‍ 6000 പേരാണ് പങ്കെടുത്തത്. അതില്‍ എല്‍ഡിഎഫിന് 41.6% വോട്ട്, 81-89 വരെ സീറ്റ്; യുഡിഎഫിന് 34.6% വോട്ട്, 49-57 സീറ്റ്, ബിജെപിക്ക് 15.3% വോട്ട്, 02 സീറ്റ്; മറ്റുള്ളവര്‍ക്ക് 8.5% വോട്ട്, 02 സീറ്റ് എന്നിങ്ങനെയാണ് പ്രവചനം.
Courtesy:- Reporter
COMMENTS