കൊല്‍ക്കത്ത: ബംഗാളില്‍ സിപിഐഎം വിട്ട യുവനേതാവ് ശങ്കര്‍ ഘോഷ് ബിജെപിയില്‍ ചേര്‍ന്നു. ശങ്കര്‍ ഘോഷ് ദിവസങ്ങള്‍ക്ക് മുമ്പാണ് സിപിഐഎം വിട്ടത്.
സിലിഗുരി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിലുഗുരി മുനിസിപ്പല്‍ കോര്പ്പറേഷന് അംഗവുമായിരുന്നു ശങ്കര്‍ ഘോഷ്. സിപി ഐഎമ്മില്‍ ജനാധിപത്യമില്ലെന്നാരോപിച്ചാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി ജിബെന് സര്‍ക്കാരിന് ശങ്കര്‍ ഷോഷ് രാജി നല്‍കിയത്.
പശ്ചിമ ബംഗാളില്‍ മുന്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട സി.പി.ഐ.എം യുവനേതാവ് ശങ്കര്‍ ഘോഷ് ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച്ച സിലിഗുരിയില്‍ വെച്ച് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവർഗിയയില്‍ നിന്നാണ് ശങ്കര്‍ ഘോഷ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡാര്‍ജിലിംഗ് എം.പി രാജു ബിസ്റ്റ പരിപാടിയില്‍ സന്നിഹിതനായിരുന്നു.
അന്ന് തന്നെ സിപിഐഎമ്മില്‍ നിന്ന് ശങ്കര്‍ ഘോഷിനെ പുറത്താക്കിയിരുന്നു.ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയും ഡാര്‍ജിലിംഗ് എംപി രാജു ബസ്തയും പങ്കെടുത്ത ചടങ്ങിലാണ് ശങ്കര്‍ ഘോഷ് ബിജെപി അംഗത്വം സ്വീകരിച്ചത്.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ട് ഘട്ടങ്ങളായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.
COMMENTS