മല്‍സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തെ ഏറെ വിലമതിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. ഒപ്പം യാത്ര ചെയ്തപ്പോള്‍ അവരുടെ കഷ്ടപ്പാട് നേരിട്ടറിഞ്ഞു. ഒപ്പം ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് രൂപീകരിക്കും.
തൊഴിലാളികളുെട അധ്വാനത്തിന്റെ ലാഭം കൊയ്യുന്നത് മറ്റുള്ളവരാണെന്നും മത്സ്യത്തൊഴിലാളികളുമായുള്ള സംവാദത്തിൽ രാഹുൽ പറഞ്ഞു.
രാജ്യാന്തര വില കുറഞ്ഞിട്ടും ഇന്ത്യയില്‍ ഇന്ധനവില കൂട്ടുന്നു. ലാഭം രണ്ടോ മൂന്നോ കമ്പനികള്‍ക്കെന്നും രാഹുൽ പറഞ്ഞു.കൊല്ലം തങ്കശേരി കടപ്പുറത്തായിരുന്നു സംവാദം.
ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം മൽസ്യതൊഴിലാളികൾ പങ്കെടുത്തു. തിരഞ്ഞെടുപ്പു നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ രാഹുൽ നടത്തുന്ന സംവാദപരിപാടികളുടെ തുടർച്ചയാണിത്.
രമേശ് ചെന്നിത്തലയടക്കം സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം കൊല്ലത്തെത്തിയിരുന്നു.മല്‍സ്യത്തൊഴിലാളികളെ മുന്‍പും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് സന്ദര്‍ശനം മാറ്റി.
സുരക്ഷാകാരണങ്ങളാവാം കാരണമെന്നും രാഹുൽ പറഞ്ഞു.മല്‍സ്യതൊഴിലാളികള്‍ക്കൊപ്പം പുലർച്ചെ കടല്‍യാത്ര ചെയ്യാനും രാഹുൽ തയ്യാറായി. കൊല്ലം വാടി തുറമുഖത്തുനിന്ന് പുലര്‍ച്ചെയാണ് പുറപ്പെട്ടത്. ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ട് മടങ്ങിയെത്തി.
Courtesy:- Manorama
Photography:- Rafi Kollam





COMMENTS