ബിഹാറില്‍ 23 സീറ്റുകളില്‍ ലീഡ് മാര്‍ജിന്‍ 500ല്‍ താഴെ മാത്രം. ബിഹാറിന്റെ സമഗ്ര ചിത്രം ലഭിക്കുക ഉച്ചക്ക് ശേഷം മാത്രം. മൂന്ന് മണി വരെ കാത്തിരിക്കാന്‍ മഹാസഖ്യത്തിന് എക്സിറ്റ് പോളില്‍ വിജയം പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ ചെയര്മാന് പ്രദീപ് ഗുപ്ത.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഫലം വരും മുന്‍പ് തോല്‍വി സമ്മതിച്ച് ജെഡിയു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തങ്ങളെ തോല്‍പ്പിച്ചത് ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല, മറിച്ച് കൊവിഡാണെന്നും ജെഡിയു വക്താവ് കെ.സി ത്യാഗി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ത്യാഗിയുടെ പ്രതികരണം.
ആര്‍ജെഡിക്കെതിരെ വിമര്‍ശം ഉന്നയിച്ചായിരുന്നു ത്യാഗിയുടെ പ്രതികരണം. വലിയ തരത്തിലുള്ള ഒരു വികസനവും ആര്‍ജെഡി ബിഹാറില്‍ നടപ്പാക്കിയിട്ടില്ല. പ്രകൃതി മാത്രമാണ് തങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും ത്യാഗി പറഞ്ഞു. ത്യാഗിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബിഹാറില്‍ ജെഡിയു സഖ്യം മുന്നേറുകയാണ്.
ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്.
എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന് റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തില്‍ 144 സീറ്റുകളില്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി മത്സരിക്കുമ്ബോള്‍ കോണ്‍ഗ്രസ് 70 സീറ്റിലും സിപിഐഎംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യം ബിഹാര്‍ വിധിയെഴുത്തിനുണ്ട്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്.
എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുമെന്ന് ജെഡിയു പ്രതികരിച്ചു.
COMMENTS