ട്വന്റി-20യിൽ ഭിന്നത; മഴുവന്നൂർ പഞ്ചായത്തിലെ ചീനിക്കുഴി, ബ്ലാന്തേവർ വാർഡ് കമ്മിറ്റികൾ ഒന്നടങ്കം രാജിവച്ചു. വാർഡു കമ്മിറ്റികൾ ഐകകണ്ഠ്യമായി പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ച് ദുർബല സ്ഥാനാർത്ഥികളെ നിർത്താനുള്ള സംഘടനാ നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഭാരവാഹികൾ പറഞ്ഞു. മറ്റു വാർഡുകളിലും രാജിക്ക് ഒരുങ്ങി
മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിലെ കോൺഗ്രസ്സിലെ നേതാക്കൾ മത്സരിക്കുന്ന വാർഡുകളിൽ ട്വൻടി 20 യും കോൺഗ്രസ്സും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ട്വൻടി 20 വാർഡ് കമ്മറ്റികളിൽ തീരുമാനിച്ച സ്ഥാനാർത്തികളോട് മത്സര രംഗത്ത് നിന്ന് പിന്മാറാൻ കിഴക്കമ്പലത്തെ ട്വൻടി 20 മുതലാളിയുടെ തീട്ടൂരം !!!
പകരം മത്സര രംഗത്ത് പേരിന് വേണ്ടി മറ്റ് ജില്ലകളിൽ നിന്ന് കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് വാടകക്ക് താമസമാക്കിയവർക്കാണ് പുതിയ ട്വൻടി 20 സ്ഥാനാർത്തിയാകാൻ അവസരം ലഭിച്ചിരിക്കുന്നത്.
ഇതോടെ മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തിലെ മറ്റ് പല വാർഡുകളിലെയും, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും ട്വൻടി 20 സ്ഥാനാർത്ഥികളും പിന്മാറാൻ തയ്യാറായി നിൽക്കുകയാണ്.
2015 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിൽ 2 സീറ്റൊഴികെ മുഴുവൻ സീറ്റും തൂത്തുവാരി വലിയ ഭൂരിപക്ഷത്തിലാണ് ട്വൻടി 20 വിജയിച്ചത് .അതേസമയം കിഴക്കമ്പലത്തെ ബ്ലോക്ക് പഞ്ചായത്തിലും കിഴക്കമ്പലം പഞ്ചായത്ത് ഉൾപ്പെടുന്ന വെങ്ങോല ജില്ലാ പഞ്ചായത്തു ഡിവിഷനിലും, UDF വലിയ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയമാണ് നേടിയത് .ട്വൻടി 20 സ്ഥാനാർത്ഥിയായി കോൺഗ്രസ്സിൽ നിന്ന് രാജിവച്ചെത്തിയ പ്രസന്ന രാധാകൃഷ്ണനെ പരാജയപ്പെടുത്തി കോൺഗ്രസ്സിലെ ജോളി ബേബിയാണ് ജില്ലാ പഞ്ചായത്തിൽ അന്ന് വിജയിച്ചത് .
5 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ത്രിതല തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിനു പുറമേ മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിൽ പൂർണ്ണമായും, കുന്നത്തുനാട് ,വെങ്ങോല, എടത്തല പഞ്ചായത്തുകളിൽ ചില വാർഡുകളിലും ട്വൻടി 20 മത്സരിക്കുന്നതിൻ്റെ പ്രധാന കാരണം ഇക്കുറി ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിൽ കൂടി വിജയം നേടുക എന്നുള്ളതുകൊണ്ടാണ് .
ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിൽ UDF സ്ഥാനാർത്ഥിയായി ഇക്കുറി മത്സരത്തിനിറങ്ങിയിരിക്കുന്നത് കോൺഗ്രസ്സിലെ കരുത്തനും DCC ജന:സെക്രട്ടറിയുമായ 'എ ' വിഭാഗത്തിലെ MP രാജനാണ് .
ട്വൻടി 20 യെ സംബന്ധിച്ച് സർവ്വതും നശിച്ച് പ്രളയം വന്നാലും MP രാജനെ തോൽപ്പിക്കുക എന്നുള്ളത് അഭിമാന വിഷയവും .
ഈ സാഹചര്യത്തിലാണ് കിഴക്കമ്പലം ട്വൻടി 20 നേതൃത്വവും കോൺഗ്രസ്സിൽ രഹസ്യധാരണ ഉണ്ടാക്കിയത്.
കോൺഗ്രസ്സ് ഐരാപുരം മണ്ഡലം പ്രസിഡൻ്റ് എൽദോ, പഞ്ചായത്ത് പ്രസിഡൻ്റ് അമ്മുക്കുടി, ബ്ലോക്ക് സെക്രട്ടറി ശശിന്ദ്രൻ എന്നിവർ മത്സരിക്കുന്ന 9, 17, 19 വാർഡുകളിലാണ് മഴുവന്നൂർ പഞ്ചായത്തിൽ ട്വൻടി 20യും കോൺഗ്രസ്സും തമ്മിൽ ധാരണ ഉണ്ടാക്കിയിരിക്കുന്നതെങ്കിൽ, ഐക്കരനാട്ടിൽ 'പ്രമുഖരും, MLA യുടെ പ്രധാന അടുപ്പക്കാരും,DCC ജന:സെക്രട്ടറിമാരുമായ CP ജോയി, ബിനീഷ് എന്നിവർ മത്സരിക്കുന്നിടത്താണ് ട്വൻടി 20 ക്ക് ദുർബല സ്ഥാനാർത്ഥികൾ .
എന്നാൽ കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് വച്ച് നടന്ന ട്വൻടി 20 വാർഡ് ഭാരവാഹികളോട് അവർ തീരുമാനിച്ച സ്ഥാനാർത്തികളെ പിന്മാറ്റി ഇന്നാട്ടുകാർ പോലുമല്ലാത്തവരെ സ്ഥാനാർത്ഥികൾ ആക്കണമെന്ന ട്വൻടി 20 നേതൃത്വത്തിൻ്റെ നിലപാട് വാർഡു കമ്മറ്റികൾ തള്ളിയതോടെയാണ് കോൺഗ്രസ്സ് ട്വൻടി 20 രഹസ്യധാരണ പുറത്തായതും, ട്വൻടി 20 നേതൃത്വം വെട്ടിലായതും.
ഇതോടു കൂടി ജില്ലാ പഞ്ചായത്തിലെയും ,മറ്റ് വാർഡുകളിലെയും വീടുകൾ കയറി പ്രവർത്തനം ആരംഭിച്ച ട്വൻടി 20 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് നിന്ന് തന്നെ പിന്മാറാനുള്ള ഒരുക്കത്തിലാണിപ്പോൾ .
എന്നാൽ അപകടം മുന്നിൽ കണ്ട് പഴയ സ്ഥാനാർത്ഥികളെ വീണ്ടും ട്വൻടി 20 രംഗത്തിറക്കുമെന്നും അഭ്യൂഹമുണ്ട്.
അത്തരത്തിൽ ഒരു തീരുമാനമുണ്ടായില്ലങ്കിൽ ഇന്നലെ വരെ ഭരണം പിടിക്കുമെന്ന അവസ്ഥയിൽ നിന്ന് ദയനീയ പരാജയത്തിലേക്ക് ട്വൻടി 20 കൂപ്പുകുത്തും .
COMMENTS