പറ്റ്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ തേരോട്ടം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യത്തോടെയാണ് മഹാസഖ്യത്തിന്റെ മുന്നേറ്റം. രാവിലെ 9 മണി വരെയുള്ള ലീഡ് നില അനുസരിച്ച് മഹാസഖ്യം 123 സീറ്റിലും എൻഡിഎ 90 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് വോട്ടെണ്ണലില്‍ പ്രതിഫലിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യം ബിഹാര്‍ വിധിയെഴുത്തിനുണ്ട്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ആർജെഡി–കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഏറെ മുന്നിൽ. 8 സീറ്റുകളില്‍ ഇടതുപക്ഷത്തിനും മുന്നേറ്റമുണ്ട്. അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ ജയിക്കണം. മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത്.
എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുമെന്ന് ജെഡിയു പ്രതികരിച്ചു.
ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇത്തവണ വോട്ട് ചെയ്തത്. 243 അംഗ ബിഹാർ നിയമസഭയിൽ 122 ആണ് അധികാരം നേടാൻ വേണ്ട മാന്ത്രികസംഖ്യ. എൻ.ഡി.എയിൽ ജെ.ഡി.യു 115 സീറ്റിലും, ബി.ജെ.പി 110 സീറ്റിലും മുകേഷ് സഹാനിയുടെ വി.ഐ.പി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് മത്സരിച്ചത്.
നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർ.ജെ.ഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സി.പി.ഐ.എം.എൽ 19 സീറ്റിലും സി.പി.ഐ ആറ് സീറ്റിലും സി.പി.എം നാല് സീറ്റിലും മത്സരിക്കുന്നു.
Jai congress
ReplyDelete