സംസ്ഥാന സര്‍ക്കാരിന്റ ഇ-ബസ് നിര്‍മാണ പദ്ധതി അനിശ്ചിതത്വത്തില്‍. സാധ്യതാപഠനത്തില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ [pwc] ഒഴിവാക്കിയതിന് പിന്നാലെ മുതല്‍ മുടക്കാനെത്തിയ സ്വിസ് കമ്പനിയായ ഹെസും പദ്ധതിയില്‍ നിന്ന് പിന്മാറിയ മട്ടാണ്. പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വ്യവസായ വകുപ്പോ ഗതാഗതവകുപ്പോ ഇപ്പോള്‍ തയാറാകുന്നില്ലെന്നതും ശ്രദ്ധേയം.
എന്നാല്‍ കെ.എസ്.ആര്.ടി.സിക്ക് സാമ്പത്തിക സഹായം നല്കാന് ധനവകുപ്പ് വിസമ്മതിച്ചതോടെ തുടക്കത്തിലെ പദ്ധതി പാളി. ഇതിന് പിന്നാലെയാണ് സാധ്യത പഠിക്കാന്‍ ഏല്പിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍.
അതേസമയം വ്യവസായവകുപ്പിനെ സഹായിക്കുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളുവെന്ന് ഗതാഗതവകുപ്പ് പറയുന്നു. ഇതോടെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച നിലയിലായി. രണ്ടുവര്‍ഷം മുമ്പ് എറണാകുളത്ത് നടന്ന എക്സ്പോയിലാണ് വൈദ്യുതി ബസ് നിര്‍മാണത്തില്‍ താല്പര്യം പ്രകടിപ്പിച്ച് ഹെസ് എത്തിയത്. കേരള ഓട്ടോ മൊബൈല്‍സുമായി ചേര്‍ന്ന് നിര്‍മിക്കുന്ന മൂവായിരത്തോളം ബസുകള്‍ കെ.എസ്.ആര്.ടി.സിക്ക് നല്‍കാമെന്ന നിഗമനത്തിലാണ് പ്രാഥമിക ധാരണപത്രം ഒപ്പിട്ടത്. അന്ന് ഒപ്പിട്ടതും വലിയ വിവാദം ഉണ്ടായിരുന്നു. ഒപ്പിട്ടതിനെ പറ്റി അറിയില്ല എന്ന് ഗതാഗത മന്ത്രിയുടെ പരാമർശം.
എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഈ ആവേശം ഗതാഗതവകുപ്പിനോ വ്യവസായ വകുപ്പിനോ ഇപ്പോഴില്ല. വിവാദങ്ങളുയര്‍ന്നതോടെ പദ്ധതിയുെട സാധ്യതപഠനത്തില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ ഒഴിവാക്കി. മുതല്‍ മുടക്കാനെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് കമ്പനിയായ ഹെസും പിന്മാറിയ മട്ടാണ്. ഹെസുമായി ധാരണപത്രം ഒപ്പിട്ട കേരള ഓട്ടൊ മൊബൈല്‍സിനും വ്യവസായ വകുപ്പിനും പദ്ധതിയുമായി മുന്നോട്ടു പോകുന്നതില്‍ താല്പര്യമില്ല. ഗതാഗതവകുപ്പിന്റ പദ്ധതിയാണിതെന്നും തങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നുമാണ് വ്യവസായവകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.
COMMENTS