തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്‍ പേരുളള എല്ലാവരുടേയും ആധാര്‍ നമ്പര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ഭക്ഷ്യ വകുപ്പ് . ഒരു രാജ്യം ഒരു കാര്‍ഡെന്ന കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിനും. ഒന്നില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുള്ളവരെ കണ്ടെത്താനുമാണിത്. അടുത്ത മാസം ഉത്തരവിറങ്ങും.
ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ എല്ലാ വിഭാഗക്കാര്‍ക്കും നല്കിയ സൗജന്യ അരിയും പലവ്യഞ്ജനങ്ങളും കാര്‍ഡില്ലാത്തവര്‍ക്കും ലഭിക്കുന്നതിന്, ഓണ്‍ലൈനായി 24 മണിക്കൂറിനുള്ളില്‍ കാര്‍ഡ് നല്കുന്ന പദ്ധതി ഏപ്രില്‍ 29 മുതല്‍ നടപ്പിലാക്കിയിരുന്നു.ഇങ്ങനെ കാര്‍ഡ് സ്വന്തമാക്കിയവര്‍ 1,34,729 പേരാണ്. വേറെ റേഷന്‍ കാര്‍ഡില്‍ പേരുള്ളവരും പുതിയ കാര്‍ഡ് സ്വന്തമാക്കിയെന്നാണ് വിവരം.എല്ലാവരുടേയും ആധാര്‍ നമ്പറുകള്‍ ചേര്‍ക്കുന്നതോടെ ഇവരെ കണ്ടെത്താനാവും.
ഒരു രാജ്യം ഒരു കാര്‍ഡ്
രാജ്യത്തെ പൗരന് ഏത് സംസ്ഥാനത്തെ കടകളില്‍ നിന്നും ഭക്ഷ്യധാന്യം .വീട്ടിലെ റേഷന്‍ കാര്‍ഡ് ഭാര്യയുടെ പക്കലാണെങ്കിലും മറ്റൊരു സംസ്ഥാനത്തുള്ള ഭര്‍ത്താവിന് റേഷന്‍ വാങ്ങാം. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡ് നമ്പറും മതി.

COMMENTS