കാസർകോട്: സി പി എം നിയന്ത്രണത്തിലുള്ള ബേഡഡുക്ക ഫാർമേഴ്സ് സഹകരണ ബാങ്കിൽ രാത്രിയായിട്ടും ദേശീയ പതാക താഴ്ത്താതെ അനാദരവ് കാണിച്ചുവെന്ന് ആരോപിച്ച് കെ എസ് യു ജില്ലാ സോഷ്യൽ മീഡിയ കോ-ഓഡിനേറ്റർ ശ്രീജിത്ത് കോടോത്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
സമയം രേഖപ്പെടുത്തിയ ഫോട്ടോ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് മുമ്പ് ദേശീയ പതാക താഴ്ത്തണമെന്ന നിയമം നിലനിൽക്കുമ്പോഴാണ് സമയം രേഖപ്പെടുത്തിയ ഫോട്ടോ സഹിതം പരാതി നൽകിയിരിക്കുന്നത്. ദേശീയ പതാകയോട് അനാദരവ് കാട്ടിയതെന്നാണ് പരാതി.

COMMENTS