കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ തീപ്പിടിത്തം. ഫ്രാൻസിസ് റോഡിലെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.
ഗോഡൗണിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇടുങ്ങിയ വഴിയാണ് കെട്ടിടത്തിലേക്കുള്ളത്. അതിനാൽ തന്നെ ഫയർഫോഴസ് യൂണിറ്റുകൾക്ക് കെട്ടിടത്തിനടുത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. വാഹനം വഴിയിൽ നിർത്തി കെട്ടിടത്തിനടുത്തേക്ക് വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്.
ഗോഡൗണിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടർന്നിരിക്കുന്നത്. സമീപത്ത് ധാരാളം കെട്ടിടങ്ങളുള്ളതിനാൽ കൂടുതൽ ഭാഗത്തേക്ക് തീ പടരാതിരിക്കാൻ ശ്രമം നടത്തുകയാണ്. ഗോഡൗൺ ആയതിനാൽ കെട്ടിടത്തിൽ ആളുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിവരം.

COMMENTS