ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടെസറ്റ് നടത്തുകയായിരുന്നെന്നും അമിത് ഷാ കുറിച്ചു.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം, ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോണമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

COMMENTS