കൊച്ചി: മക്കളെ കൊണ്ട് നഗ്നശരീരത്തില് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ കീഴടങ്ങി. സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രഹ്ന കീഴടങ്ങിയത്. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് രഹ്ന കീഴടങ്ങിയത്.
പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അര്‍ധ നഗ്ന ശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ അനുവദിക്കുകയും അതിന്റെ വിഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നുമാണ് കേസ്. പോക്സോ, ഐടി വകുപ്പുകള്‍ പ്രകാരമാണ് രഹ്നയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസെടുത്തത്.

COMMENTS