ഫിലിപ്പീന്‍സില്‍ ഭീകരാക്രമണത്തില്‍ സൈനികരും കുട്ടികളും അടക്കം 14 പേര് കൊല്ലപ്പെട്ടു. തെക്കന്‍ ഫിലിപ്പീന്‍സിലെ സുലു ദ്വീപിലെ ജോലോ പട്ടണത്തിലാണ് തിങ്കളാഴ്ച ഉച്ചക്ക് സ്ഫോടനം നടന്നത്. സൈനികര്‍, പൊലീസുകാര്‍, സിവിലിയന്മാര് എന്നിവര്‍ അടക്കം 75ലധികം പേര്‍ക്ക് പരിക്കേറ്റു.
മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബും വനിത ചാവേറുമാണ് പൊട്ടിത്തെറിച്ചതെന്ന് മേഖല സൈനിക കമാന്‍ഡര്‍ ലെഫ്. ജനറല്‍ കോര്ലെട്ടോ വിന്‍ലുവാന്‍ പറഞ്ഞു. ഐ.എസുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദികളാണ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അബൂ സയ്യാഫ് സൈനിക കമാന്‍ഡര്‍ മുന്ദി സവാദ്ജാനാണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം പറഞ്ഞു.

COMMENTS