പെണ്‍കുട്ടി വെടിവെച്ച് കൊന്നു. തോക്കും പിടിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് പെണ്‍കുട്ടിയുടെ പ്രായം 16 വയസ്സില്‍ താഴെയാണെന്നാണ്. ഘോര്‍ പ്രവിശ്യയിലാണ് സംഭവം.
പെണ്‍കുട്ടിയുടെ അച്ഛന് സര്‍ക്കാരിനെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് ഭീകരര്‍ വീട്ടിലേക്ക് ഇരച്ചെത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ വധിച്ചു. ധൈര്യം സംഭരിച്ച് പെണ്‍കുട്ടി ഭീകരര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയൊച്ച കേട്ട് നാട്ടുകാരെത്തി പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പിന്നാലെ പട്ടാളവുമെത്തി.
കൂടുതല്‍ ഭീകരര്‍ പെണ്‍കുട്ടിയെ ലക്ഷ്യമിട്ട് വീട്ടിലെത്തിയെങ്കിലും പട്ടാളം അവരെ തുരത്തി

COMMENTS