1. പള്ളികളിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ പരമാവധി ശ്രമിക്കുക. മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയ പരമാവധി എണ്ണമായി പരിമിതപ്പെടുത്തുക.
2. കണ്ടെയ്ൻമെന്റ് സോണുകളിൽ കൂട്ടം കൂടി പ്രാർത്ഥനയും ഖുർബാനിയും പാടില്ല.
3. ഖുർബാനി അല്ലെങ്കിൽ ഉലുഹിയാത്ത് ആചരിക്കുമ്പോൾ ശരിയായ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം.
4: ബലികർമം വീടുകളിൽ മാത്രം നടത്തണം
5 ബലികർമം നടത്തുമ്പോൾ, കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് , പരമാവധി 5 പേർ മാത്രമേ പങ്കെടുക്കാവൂ.
6. ബലികർമത്തിനു ശേഷം ഇറച്ചി വിതരണം കണ്ടെയ്ൻമെന്റ് മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ മാത്രമെ പാടുള്ളു. വീടുകളിൽ കൊടുക്കുമ്പോൾ ചെയ്യുമ്പോൾ കൊടുക്കുന്ന വ്യക്തി സന്ദർശിച്ച വീടുകളുടെ ഒരു രജിസ്റ്റർ സൂക്ഷിക്കുക . ആവശ്യമായ എല്ലാ മുൻകരുതലുകളും പാലിക്കാൻ ശ്രദ്ധിക്കണം.
7. കഴിഞ്ഞ 14 ദിവസങ്ങളിൽ കോവിഡിന്റെയോ
പനിയുടെയോ ലക്ഷണങ്ങളുള്ള ആരും സമൂഹ പ്രാർത്ഥനയിലും ചടങ്ങിലും പങ്കെടുക്കാൻ പാടില്ല.
8. നിരീക്ഷണത്തിലുള്ള ആളുകൾ സ്വന്തം വീടുകളിലാണെങ്കിൽപ്പോലും കൂട്ടം കൂടി പ്രാർത്ഥനയിലോ ബലികർമങ്ങളിലോ പങ്കെടുക്കരുത്.

COMMENTS