മലപ്പുറം: ഈ അടുത്ത് വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു മലപ്പുറം കൊണ്ടോട്ടിക്കാരനായ നാലാം ക്ലാസുകാരന് മുഹമ്മദ് ഫായിസിന്റെ കടലാസ് പൂക്കളുണ്ടാക്കുന്ന വീഡിയോ. ഇതിലെ ‘ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല’ പ്രയോഗം ഏറ്റെടുത്ത മില്‍മ നടപടിക്കെതിരെ മലയാളികള്‍ ഒന്നായി രംഗത്തെത്തിയപ്പോള്‍ മില്‍മ അത് കേട്ടു. പ്രതിഷേധത്തിന് ഒടുവില്‍ ഫായിസിന് റോയല്‍റ്റിയും സമ്മാനങ്ങളുമായി മില്‍മയെത്തി. പതിനായിരം രൂപയും 14,000 രൂപയുടെ ആന്‍ഡ്രോയിഡ് ടിവിയും മില്‍മയുടെ എല്ലാ ഉല്പന്നങ്ങളുമാണ് ഫായിസിന്റെ വീട്ടിലെത്തി കൈമാറിയത്.
ഫായിസിനെ കണ്ടു, അഭിനന്ദിച്ചു.10,000 രൂപയും ഒരു സ്മാർട്ട് ടിവിയും മിൽമയുടെ കിറ്റും നൽകി. എല്ലാവർക്കും സന്തോഷം, എല്ലാം ശുഭം. നടന്നതിൽ ഒന്നും കൊഴപ്പവും ഇല്ലെന്ന് ഫായിസും. മിൽമ നൽകിയ തുകയിൽ നിന്ന് ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്നും ഫായിസ് പറഞ്ഞു.
കടലാസ് പൂവ് വിചാരിച്ച പോലെ ആദ്യം റെഡ്യായില്ലെങ്കിലും പിന്നെ നടന്നത് എല്ലാം ഇങ്ങനെ റെഡ്യാകും എന്ന് ഫായിസ് സ്വപ്നത്തിൽ പോലും കണ്ട് കാണില്ല. എന്തായാലും ‘നമ്മക്ക് ഒരു കൊഴപ്പോം ഇല്ല’ എന്ന അവൻ്റെ നിഷ്ക്കളങ്കമായ വാക്കുകൾ സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനം ഒരു മോട്ടിവേഷൻ വിദഗ്ദ്ധനും ഉണ്ടാക്കിയിട്ടില്ല എന്ന് കൂടി പറഞ്ഞ് വയ്ക്കുകയാണ് ഈ തുടർക്കാഴ്ചകൾ.

COMMENTS